ഒന്നേകാൽ കോടിയുടെ സ്വർണ്ണക്കടത്ത് : രണ്ടു പേർ പിടിയിൽ

Webdunia
ശനി, 27 മെയ് 2023 (09:28 IST)
കോഴിക്കോട്: വിദേശത്തു നിന്ന് കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ രണ്ടു പേരിൽ നിന്നായി ഒന്നേകാൽ കോടി രൂപ വിലവരുന്ന സ്വർണ്ണം കസ്റ്റംസ് പിടിച്ചെടുത്തു. ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി വടക്കേക്കര സയിദ് (21) എന്നയാളിൽ നിന്ന്  നിന്ന് ഒരു കിലോയിലേറെ സ്വർണ്ണം പിടിച്ചെടുത്തു.
 
 കോഴിക്കോട് മുക്കം സ്വദേശി മുണ്ടയിൽ ഇർഷാദ് എന്ന 24 കാരനിൽ നിന്നും ഒരു കിലോയിലേറെ വീതം സ്വർണ്ണ മിശ്രിതമാണ് പിടിച്ചെടുത്തത്. ഇരുവരും ശരീരത്തിൽ സ്വർണ്ണം ക്യാപ്സൂൾ രൂപത്തിലാക്കിയാണ് ഒളിപ്പിച്ചിരുന്നത്.കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.    
 

അനുബന്ധ വാര്‍ത്തകള്‍

Next Article