കരിപ്പൂര്‍: കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ രണ്ട് യാത്രക്കാരില്‍ നിന്ന് അനധികൃതമായി കൊണ്ടുവന്ന 41 ലക്ഷം രൂപാ വിലവരുന്ന സ്വര്‍ണ്ണം പിടികൂടി. ട്രോളി ബാഗിനുള്ളിലും വസ്ത്രത്തില്‍ ബട്ടണ്‍ രീതിയിലും ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചു എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ വലയിലായത്.
ദുബായില്‍ നിന്ന് വന്ന കോഴിക്കോട് സ്വദേശിയില്‍ നിന്നാണ് ട്രോളി ബാഗിനുള്ളില്‍ ഒളിപ്പിച്ച 333 ഗ്രാം സ്വര്‍ണ്ണ മിശ്രതം പിടിച്ചത്. ഇതിനൊപ്പം ദുബായില്‍ നിന്ന് വന്ന കണ്ണൂര്‍ സ്വദേശിയില്‍ നിന്ന് വസ്ത്രത്തില്‍ പിടിപ്പിച്ച സ്വര്‍ണ്ണ ബട്ടണ്‍ പിടികൂടി. ഇത്തരത്തില്‍ 14 സ്വര്‍ണ്ണ ബട്ടണുകളാണ് പിടികൂടിയത്.