ചെന്നൈ-ആലപ്പുഴ ട്രെയിനില്‍ നിന്ന് 16 കിലോ സ്വര്‍ണ്ണം പിടികൂടി

എ കെ ജെ അയ്യര്‍

വെള്ളി, 12 മാര്‍ച്ച് 2021 (10:41 IST)
പാലക്കാട്: ചെന്നൈ-ആലപ്പുഴ ട്രെയിനില്‍ നിന്ന് അനധികൃതമായി ഒളിച്ചുകൊണ്ടുവന്ന 7.61 കോടി രൂപാ വിലവരുന്ന 16 കിലോ സ്വര്‍ണ്ണം പിടികൂടി. ഇതോടനുബന്ധിച്ച് കാരിയര്‍മാരായ മൂന്നു മലയാളികളെ റയില്‍വേ സംരക്ഷണ സേന അറസ്‌റ് ചെയ്തു.
 
തൃശൂര്‍ സ്വദേശികളായ തൈക്കാട്ടുശേരി ചെട്ടിപ്പറമ്പില്‍ വീട്ടില്‍ നിമേഷ് (32), കരുമാന്തര ചക്കിങ്കല്‍ വീട്ടില്‍ ഹരികൃഷ്ണന്‍ (33), കുനിശേരി കിടങ്ങന്‍ വീട്ടില്‍ ജുബിന്‍ ജോണി (29) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ പോത്തന്നൂരിനും പാലക്കാട് ജംഗ്ഷനും ഇടയിലായിരുന്നു റയില്‍വേ സംരക്ഷണ സേനയുടെ ഏറ്റവും വലിയ സ്വര്‍ണ്ണവേട്ട.
 
ചെന്നൈയില്‍ നിന്ന് തൃശൂരിലെ ഒരു ആഭരണ ശാലയില്‍ എത്തിക്കാനാണ് തങ്ങളെ ഈ സ്വര്‍ണ്ണം ഏല്‍പ്പിച്ചതെന്ന് പിടിയിലായവര്‍ പറഞ്ഞു. ഇതിനു പ്രതിഫലമായി പതിനായിരം രൂപാ വീതം പ്രതിഫലവും വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്വിറ്റ്സര്‍ലണ്ടില്‍ നിന്ന് ചെന്നൈ തുറമുഖം വഴി എത്തിച്ച സ്വര്‍ണമാണിത് എന്നാണു വിവരം.ആര്‍.പി.എഫ് കൈമാറിയ ഈ കേസില്‍ കസ്റ്റംസ് ഊര്‍ജ്ജിതമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍