പട്ടാമ്പിയിലേക്ക് തനിക്ക് നേരത്തെ തന്നെ മാറാമായിരുന്നു എന്നാൽ ഇതുവരെ അതിനായി ശ്രമിച്ചിട്ടില്ല. തുടക്കകാരന്റെ പതർച്ച നേരിട്ടപ്പോളും എന്നെ ചേർത്തുപിടിച്ച പ്രദേശമാണിത്. പാലക്കാടുകാർ തനിക്ക് ഉള്ളറിഞ്ഞ് പിന്തുണ തന്നു. യുഡിഎഫ് കഴിഞ്ഞ കുറി തോറ്റപ്പോളും തന്നെ 17,000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിപ്പിച്ച ജനതയാണിത്. പാലക്കാട്ടുകാർക്ക് തന്നെ വേണ്ട എന്ന് പറയാത്തിടത്തോളം മണ്ഡലം മാറാൻ ഉദ്ദേശിക്കുന്നില്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.