തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 11 ലക്ഷത്തിന്റെ സ്വര്‍ണ്ണ വേട്ട

Webdunia
ചൊവ്വ, 1 സെപ്‌റ്റംബര്‍ 2020 (10:40 IST)
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍  കഴിഞ്ഞ ദിവസം പതിനൊന്നു ലക്ഷം രൂപയുടെ സ്വര്‍ണ്ണം കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു. ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യാ വിമാനത്തില്‍ വന്ന കാസര്‍കോട് സ്വദേശിയാണ് അനധികൃതമായി സ്വര്‍ണ്ണം കൊണ്ടുവന്നതില്‍ പിടിയിലായത്.
 
പാക്കിംഗ് സാമഗ്രികള്‍, ഫോയില്‍ പേപ്പര്‍ എന്നിവയുടെ രൂപത്തിലായിരുന്നു സ്വര്‍ണ്ണം കൊണ്ടുവന്നത്. കോവിഡ് പശ്ചാത്തലത്തില്‍ അനധികൃതമായി കൊണ്ടുവരുന്ന സ്വര്‍ണ്ണം പിടികൂടില്ലെന്ന വിചാരത്തിലാണ് പലരും സ്വര്‍ണ്ണം കടത്തികൊണ്ടുവരുന്നത് എന്ന് സംശയിക്കുന്നതായി കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article