സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു; ഒറ്റയടിക്ക് വര്‍ധിച്ചത് 960 രൂപ

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 13 സെപ്‌റ്റംബര്‍ 2024 (16:08 IST)
സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഇന്ന് പവന് ഒറ്റയടിക്ക് വര്‍ധിച്ചത് 960 രൂപയാണ്. കൂടാതെ ഗ്രാമിന് 120 രൂപയും വര്‍ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,600 രൂപയായി ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില  6825 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 
 
ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. കഴിഞ്ഞ മാസം സ്വര്‍ണവില പവന് 55,000 രൂപയായി ഉയര്‍ന്ന് ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയിരുന്നു. അതേസമയം ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 93 രൂപയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article