തീവ്രന്യൂനമര്‍ദ്ദം: കേരളത്തില്‍ അടുത്ത 7 ദിവസം വ്യാപക മഴയ്ക്ക് സാധ്യത

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 12 സെപ്‌റ്റംബര്‍ 2024 (21:29 IST)
തെക്കു പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിന്  മുകളില്‍  തീവ്ര ന്യുനമര്‍ദ്ദം സ്ഥിതി ചെയ്യുന്നു.വടക്ക് വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന തീവ്ര ന്യുനമര്‍ദ്ദം നാളെയോടെ ശക്തി കുറയാന്‍ സാധ്യത. കര്‍ണാടക മുതല്‍ തെക്കന്‍ ഗുജറാത്തു തീരം വരെ ന്യുനമര്‍ദ്ദപാത്തി ചുരുങ്ങി .
മ്യാന്മറിനും  ബംഗ്ലാദേശിനും മുകളില്‍ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു.അടുത്ത 24  മണിക്കൂറിനുള്ളില്‍ തീരദേശ ബംഗ്ലാദേശിനും വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. തുടര്‍ന്ന് തീരദേശ പശ്ചിമ ബംഗാളിനും വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി തീവ്ര ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. കേരളത്തില്‍ അടുത്ത 7  ദിവസം വ്യാപകമായി നേരിയ / ഇടത്തരം മഴക്ക് സാധ്യത
 
അതേസമയം അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ കോട്ടയം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍