സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാംദിനവും സ്വര്‍ണവില ഉയര്‍ന്നു

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 9 മെയ് 2023 (16:18 IST)
സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാംദിനവും സ്വര്‍ണവില ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരുപവന്‍ സ്വര്‍ണത്തിന് വിപണി വില 45360 രൂപയായി. രണ്ട് ദിവസംകൊണ്ട് 160 രൂപ ഉയര്‍ന്നു.
 
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 10 രൂപ ഉയര്‍ന്നു. ഇന്നലെയും 10 രൂപയുടെ വര്‍ദ്ധനവ് ഉണ്ടായിരുന്നു. ഇതോടെ വിപണിയില്‍ വില 5670 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5 രൂപ ഉയര്‍ന്നു. വിപണി വില 4705 രൂപയായി.

അനുബന്ധ വാര്‍ത്തകള്‍

Next Article