കോഴിക്കോട് പോക്കറ്റിലിട്ടിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്. റെയില്‍വേ കരാര്‍ തൊഴിലാളിയായ ഫാരിസ് റഹ്മാന്റെ മൊബൈലാണ് പൊട്ടിത്തെറിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം നടന്നത്. പാന്റിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. ഇന്ന് രാവിലെ ഏഴ് മണിയോടെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ജോലിക്ക് എത്തിയപ്പോഴായിരുന്നു സംഭവം. അടിവയറ്റിലും കാലിലും സാരമായി പൊള്ളലേറ്റ യുവാവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.