നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ഏഴുകിലോ സ്വര്‍ണം പിടികൂടി

Webdunia
തിങ്കള്‍, 4 മെയ് 2015 (16:53 IST)
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് ഏഴ് കിലോ സ്വര്‍ണ്ണം പിടികൂടി. സൗദിയില്‍ നിന്നെത്തിയ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ടു രണ്ടുപേര്‍ പിടിയിലായിട്ടുണ്ട്‌. കോഴിക്കോട് സ്വദേശി അസീസ്, കണ്ണൂര്‍ സ്വദേശി യുസഫ് എന്നിവരാണ് പിടിയിലായത്. ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കുള്ളില്‍ സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താനായിരുന്നു ഇവരുടെ ശ്രമം. 
 
കസ്‌റ്റംസ്‌ നടത്തിയ പരിശോധനയില്‍ പിടിയിലായത്‌. പിടിയിലായവരെ ചോദ്യംചെയ്‌തു വരികയാണ്‌. തുടര്‍ച്ചയായി സ്വര്‍ണ്ണക്കടത്ത് നടക്കുന്ന വിമാനത്താവളങ്ങളിലൊന്നായ കരിപ്പൂരില്‍ പരിശോധന കര്‍ശനമാക്കിയതാണ്  നെടുമ്പാശേരി വഴി കള്ളക്കടത്ത് നടക്കുന്നതെന്നാണ് സൂചന. ഇത്തരത്തില്‍ സ്വര്‍ണം വിമാനത്താവളത്തിനു പുറത്തെത്തിച്ചുകൊടുത്താല്‍ വന്‍ പ്രതിഫലമാണ് കൊണ്ടുവരുന്നവര്‍ക്ക് ലഭിക്കുന്നത്.

 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.