വാതകചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടതോടെ പ്ലാന്റില്‍നിന്ന് ജീവനക്കാരെ ഒഴിപ്പിച്ചു. പ്ലാന്റിലെ വാതകചോര്‍ച്ചയ്ക്ക് കാരണമെന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ജീവനക്കാരെ മുഴുവന്‍ ഒഴിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇതിനിടെ സമീപവാസികളായ ചിലര്‍ക്ക് ശ്വാസതടസം അനുഭവപ്പെട്ടു. അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.