മൂന്ന് വർഷത്തെ പ്രണയം, മറ്റൊരാളോട് അടുത്തപ്പോൾ പകയായി; യുവതിയെ കാമുകൻ തീ കൊളുത്തി കൊന്നതിന് പിന്നിൽ

വ്യാഴം, 4 ഏപ്രില്‍ 2019 (14:15 IST)
തൃശൂർ ചിയാരത്ത് പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത് കാമുകനെന്ന് റിപ്പോർട്ട്. ചിയാരം സ്വദേശിനി നീതു (22) ആണ് കൊല്ലപ്പെട്ടത്. കാമുകൻ വടക്കേക്കാട് സ്വദേശി നിതീഷിനെ (32) പൊലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരാണു നിതീഷിനെ പിടികൂടി പൊലീസിലേൽ‌പ്പിച്ചത്.  
 
കൊടകര ആക്സിസ് എൻജിനീയറിങ് കോളജ് വിദ്യാർഥിനിയാണ് കൊല്ലപ്പെട്ട നീതു. മൂന്നു വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. പ്രണയത്തെ കുറിച്ച് രണ്ട് പേരുടെയും വീട്ടുകാർക്ക് അറിയാമായിരുന്നു. വിവാഹം ഉറപ്പിക്കാനും ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ, ഇതിനിടെ നീതു മറ്റൊരു സുഹൃത്തുമായി അടുത്തത് നിധീഷിനെ പ്രകോപിപ്പിച്ചു. ഇതേതുടർന്നുണ്ടായ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 
 
ഇന്ന് രാവിലെ ഏഴ് മണിക്കായിരുന്നു സംഭവം. പെൺകുട്ടിയുടെ വീട്ടിലെ ശുചിമുറിയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. വീട്ടുകാരുടെ ബഹളം കേട്ടെത്തിയ നാട്ടുകാരാണ് യുവാവിനെ പിടിച്ച് പൊലീസിലേൽപ്പിച്ചത്.
ഇന്ന് രാവിലെ പെൺകുട്ടിയുടെ വീട്ടിലെത്തിയ നിതീഷ് യുവതിയുമായി കുറച്ച് നേരം സംസാരിച്ചു. വാക്കേറ്റത്തിലെത്തിയപ്പോൾ കൈയ്യിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍