നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസ്; ദിലീപിനെതിരെ ഉടൻ കുറ്റം ചുമത്തില്ല

ബുധന്‍, 3 ഏപ്രില്‍ 2019 (13:05 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ദിലീപിന് എതിരെ ഉടന്‍ കുറ്റം ചുമത്തില്ല. സുപ്രീംകോടതിയിലെ കേസിൽ തീരുമാനമാകുന്നതുവരെ താരത്തിനെതിരെ കുറ്റം ചുമത്തില്ലെന്ന് സർക്കാർ അറിയിച്ചു.

കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡിന്റെ പകർപ്പിനായി ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി മെയ് ഒന്നിലേക്ക് മാറ്റി. ഇതോടെ വിചാരണക്കോടതിയിലെ നടപടികൾ വൈകുമെന്ന് ഉറപ്പായി.


സംസ്ഥാന സർക്കാർ  ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന പ്രമുഖ അഭിഭാഷകന് ഹാജരാകാൻ സാധിക്കാത്തതിനെത്തുടർന്നാണ് ഹർജി പരിഗണിക്കുന്നത് മാറ്റണമെന്ന് ആവശ്യപ്പെട്ടത്.

അതേസമയം,​കേസിലെ എല്ലാ രേഖകളും ലഭിക്കാൻ തനിക്ക് അവകാശമുണ്ടെന്നും ദിലീപിന്റെ ഹർജിയിൽ പറയുന്നു. കോടതിയിൽ സമർപ്പിച്ച ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണെന്നും വീഡിയോയില്‍ സ്‌ത്രീ ശബ്ദം ഉണ്ടെന്നുമാണ്  ദിലീപിന്‍റെ വാദം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍