കോഴിക്കോട്: ദേശീയപാതയില്‍ മാലിന്യം തള്ളിയ ആള്‍ക്കെതിരെ ഗ്രാമ പഞ്ചായത്ത് പതിനായിരം രൂപ പിഴയിട്ടു. താമരശേരി ടൗണിലെ മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ മാലിന്യം തള്ളിയ വെഴുപ്പൂര്‍ ആറാം വാര്‍ഡ് സ്വദേശിക്കെതിരെയാണ് താമരശേരി പഞ്ചായത് നടപടി സ്വീകരിച്ചത്. കഴിഞ്ഞ പതിനാലാം തീയതി ഇയാള്‍ റോഡില്‍ മാലിന്യം തള്ളുന്നത് കാന്റ് നാട്ടുകാര്‍ ഇതിന്റെ ദൃശ്യം മൊബൈലില്‍ പകര്‍ത്തി ഗ്രാമ പഞ്ചായത്തിന് പരാതിക്കൊപ്പം നല്‍കിയിരുന്നു.