അട്ടപ്പാടിയിലെ വനമേഖലയില്‍ വന്‍ കഞ്ചാവു വേട്ട. ഒരേക്കര്‍ സ്ഥലത്തു കൃഷി ചെയ്‌തിരുന്ന 263 കഞ്ചാവ് ചെടികള്‍ എക്‌സൈസ് സംഘം വെട്ടിനശിപ്പിച്ചു.
പുതൂര്‍ പഞ്ചായത്തിലെ കടുകുമണ്ണ ഊരില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ കിഴക്കു ഭാഗത്തായി വനമേഖലയിലായിരുന്നു കഞ്ചാവു കൃഷി. നാലുമാസം പ്രായമായ കഞ്ചാവ് ചെടികളാണു വെട്ടിനശിപ്പിച്ചത്. സംഭവത്തില്‍ ആരെയും ആരേയും അറസ്‌റ്റ് ചെയ്‌തിട്ടില്ല