മഴക്കെടുതി: തകർന്ന റോഡുകൾ ഉടൻ പുനസ്ഥാപിക്കുമെന്ന് ജി സുധാകരൻ

Webdunia
ശനി, 11 ഓഗസ്റ്റ് 2018 (15:06 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയിലും ഉരുൾപൊട്ടലിലും തകർന്ന റോഡുകൾ എത്രയും വേഗം പുനസ്ഥാപിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. റോഡുകൾ തകർന്നതിലൂടെ 4000 കോടിയുടെ നഷ്ടമണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത് എന്ന് മന്ത്രി പറഞ്ഞു.
 
സംസ്ഥാനത്തെ ഒട്ടു മിക്ക റോഡുകളും നിലവിൽ തകർന്ന അവസ്ഥയിലാണ്. 15 പാലങ്ങൾക്ക് ബലക്ഷയമുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. എ സി റോഡ് ഉയർത്തിപ്പണിയുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും ജി സുധാകരൻ വ്യക്തമാക്കി. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article