തട്ടിപ്പ്: സപ്ലൈകോ മുൻ അസി.മാനേർ അറസ്റ്റിൽ

എ കെ ജെ അയ്യര്‍
ശനി, 1 ജൂണ്‍ 2024 (13:40 IST)
എറണാകുളം : തട്ടിപ്പ് കോസിൽ സപ്ലൈ കോ മുൻ അസിസ്റ്റൻ്റ് മാനേജർ അറസ്റ്റിലായി. എറണാകുളം സ്വദേശി സതീശ് ചന്ദ്രനാണ് ഏഴു കോടി തട്ടിപ്പിന് അറസ്സിലായത്.
 
 സപ്ലൈകോ എറണാകുളം കടവന്ത്ര ശാഖയിലെ വ്യാജ പർച്ചേസ് ഓർഡർ, ദി.എസ്.ടി നമ്പർ എന്നിവ ഉപയോഗിച്ച് ഏഴുകോടി രൂപയുടെ തട്ടിപ്പാണ് സതീശ് ചന്ദ്രൻ നടത്തിയത്. മുംബൈയിലെ ജീവാ ലൈഫ് സ്റ്റൈൽ ലിമിറ്റഡ്, എസ്. എസ്. എമ്പയർ, രാജസ്ഥാനിലെ പട്ടോഡിയ ബ്രദേഴ്സ് എന്നീ കമ്പികളുമായാണ് ഏഴുകോടി രൂപയുടെ ചോളം വാങ്ങാൻ ഇയാർ കരാറിൽ ഏർപ്പെട്ടത്. ഇതിൽ കമ്പനികൾ ആദ്യം നൽകിയ 3 കോടിയുടെ ചോളം മറിച്ചു വിറ്റു. ബാക്കി 4 കോടി സംബന്ധിച്ചു കമ്പനികൾ അധികാരികളുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തായത് .
 
തുടർ പരിശോധനയിൽ സപ്ലൈകോയുടെ രണ്ടു മെയിൻ ഐഡികൾ വഴിയാണ് ഇയാൾ വ്യാജ പർച്ചേസ് ഓർഡറ്റുകൾ നൽകിയതെന്ന് കണ്ടെത്തി. തുടർന്ന് സപ്ലൈ കോ ജനറൽ മാനേജരുടെ പരാതിയെ തുടർന്നാണ് കടവന്ത്ര പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article