അയ്യപ്പ ദർശനത്തിന് പൊലീസ് സുരക്ഷ വേണം; നാല് സ്‌ത്രീകൾ ഹൈക്കോടതിയിൽ

Webdunia
ബുധന്‍, 24 ഒക്‌ടോബര്‍ 2018 (07:58 IST)
ശബരിമല അയ്യപ്പ ദർശനം നടത്തുന്നതിന് പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് നാല് യുവതികൾ ഹൈക്കോടതിയെ സമീപിച്ചു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാൻ അവകാശമുണ്ടെന്നു വാദിച്ച് എ കെ മായ കൃഷ്ണൻ, എസ് രേഖ, ജലജമോൾ, ജയമോൾ എന്നിവരാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.
 
തീർത്ഥാടകരിൽനിന്ന് പ്രത്യേകം പണം പിരിക്കുന്നവർക്കെതിരെ ദേവസ്വം ബോർഡ് നടപടിയെടുക്കണമെന്നും സുപ്രീംകോടതിയുടെ സ്‌ത്രീപ്രവേശന വിധി നടപ്പാക്കാൻ സംസ്ഥാനത്തിന് കേന്ദ്രം നിർദേശം നൽകിയിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു.
 
പ്രതിഷേധത്തിന്റെ പേരിൽ മതസ്പർധ വളർത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന നേതാക്കൾക്കെതിരെ നടപടിയെടുക്കണമെന്നും ഹർജിയിൽ അവർ ആവശ്യപ്പെടുന്നു. അതേസമയം, മണ്ഡല, മകരവിളക്ക് സീസണിൽ ശബരിമലയിൽ വീണ്ടും പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന് കാണിച്ച് കമ്മീഷണർ ഹൈക്കോർട്ടിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article