തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച 9 പേരിൽ നാലുപേർക്ക് രോഗബാധയുണ്ടായത് സമ്പർക്കത്തിലൂടെ. എന്നാൽ നാലുപേരുടെയും രോഗത്തിന്റെ ഉറവിടത്തിന്റെ കാര്യത്തിൽ അവ്യക്തതയുണ്ട്.രോഗബാധിതരായ ആലുവിള സ്വദേശിക്കും തുമ്പ സ്വദേശിക്കും യാത്രാപശ്ചാത്തലമില്ല.സാഫല്യം കോംപ്ലക്സിൽ ജോലി ചെയ്തിരുന്ന അസം സ്വദേശിയും വഞ്ചിയൂരിലെ ലോട്ടറി വില്‍പ്പനക്കാരനുമാണ് സമ്പര്‍.ക്കത്തിലൂടെ രോഗം സ്ഥിരീകരിക്കപ്പെട്ട മറ്റുരണ്ടുപേർ.
അതേസമയം തലസ്ഥാനത്ത് ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം കൂടുന്നത് കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്.ഇതിനെ തുടർന്ന് കടുത്ത നിയന്ത്രണങ്ങളിലേക്ക് ജില്ലാഭരണകൂടം കടക്കാന്‍ സാധ്യതയുണ്ട്. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഇതുസംബന്ധിച്ച യോഗം കൂടുകയാണ്. കൂടുതൽ തീരുമാനങ്ങൾ യോഗത്തിന് ശേഷം ഉണ്ടാകും.
അതേസമയം ഏറ്റവുമധികം പേര്‍ രോഗമുക്തി നേടിയ ദിനം കൂടിയാണിന്ന്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 202 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായി.160 പേർക്കാണ് ഇന്ന് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.