വളാഞ്ചേരി സംഭവം: യുവതിയുടെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പരിശോധിക്കും, സ്ഥലം നടത്തിപ്പുകാരന്‍ അറസ്റ്റില്‍

ശ്രീനു എസ്
ബുധന്‍, 21 ഏപ്രില്‍ 2021 (11:36 IST)
വളാഞ്ചേരിയില്‍ ദന്താശുപത്രിയിലെ ജീവനക്കാരിയായ യുവതിയുടെ മൃതദേഹം ഇന്ന് പുറത്തെടുക്കും. കഴിഞ്ഞ മാര്‍ച്ചുമാസം 10നു കാണാതായ പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെടുകയായിരുന്നു. കൃത്യം നടത്തിയ പ്രതി അന്‍വര്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം വെട്ടുകല്ല് ക്വാറിക്കു സമീപത്തെ ഇയാളുടെ ഭൂമിയില്‍ മണ്ണിട്ടു മൂടുകയായിരുന്നു. 
 
കഴിഞ്ഞമാസം കാണാതായ പെണ്‍കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നെങ്കിലും എങ്ങോട്ടാണ് പോയതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തെളിവെടുപ്പിനായി പ്രതിയെ ഇന്ന് സംഭവസ്ഥലത്തെത്തിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article