മെഡിക്കല്‍ സീറ്റു വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയ ആള്‍ പിടിയില്‍

എ കെ ജെ അയ്യര്‍
വ്യാഴം, 22 ജൂലൈ 2021 (10:29 IST)
തിരുവനന്തപുരം: മെഡിക്കല്‍ സീറ്റു വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. മലേഷ്യയില്‍ മെഡിക്കല്‍ സീറ്റു വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് കഴക്കൂട്ടം സ്വദേശിനിയുടെ കൈയില്‍ നിന്നാണ് പത്ത് ലക്ഷം രൂപ തട്ടിയെടുത്തത്.
 
ഇതുമായി ബന്ധപ്പെട്ടു കരുമം ശ്രേയസ്സില്‍ ഡോ.ശ്രീനിവാസ കുമാറാണ് കരമന പോലീസിന്റെ പിടിയിലായത്. ഇയാള്‍ക്ക് എം.ബി.ബി.എസ് ബിരുദമല്ലെന്നും മറ്റൊരു വിഷയത്തില്‍ ഡോക്ടറേറ്റ് ആണുള്ളതെന്നും പോലീസ് അറിയിച്ചു. എന്നാല്‍ ഇതിന്റെ ആധികാരികതയും പരിശോധിക്കുമെന്നാണ് പോലീസ് പറഞ്ഞത്.
 
ഇയാളുടെ പേരില്‍ സമാന രീതിയിലുള്ള മറ്റു രണ്ട് പരാതികള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഇതിന്റെ പേരില്‍ അന്വേഷണം നടക്കുന്നതായും പോലീസ് വെളിപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

Next Article