വിദേശത്തു ജോലി വാഗ്ദാനം ചെയ്തു ഒന്നരക്കോടി തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍

എ കെ ജെ അയ്യര്‍

വെള്ളി, 16 ജൂലൈ 2021 (09:41 IST)
കട്ടപ്പന: ഇസ്രായേലില്‍ ജോലി വാഗ്ദാനം ചെയ്തു ഒന്നര കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ അഞ്ചാം പ്രതിയായ 42 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പുതിയ മാളിയേക്കല്‍ മുഹമ്മദ് ഓനാസിസ് ആണ് പിടിയിലായിലായത്.
 
2019 മുതല്‍ ഇടുക്കി സ്വദേശികള്‍ ഉള്‍പ്പെടെയുള്ള 27 പേരില്‍ നിന്ന് ആറംഗ സംഘമാണ് പണം തട്ടിയെടുത്തത്. കട്ടപ്പന പൂതക്കുഴി ലിയോ എന്നയാള്‍ മുഖേന പണം തട്ടിയ കേസ് ധര്‍മ്മടം ഉള്‍പ്പെടെ അഞ്ചു പോലീസ് സ്‌റേഷനുകളിലായാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അകെ ഒരു കോടി മുപ്പത് ലക്ഷം രൂപയുടെ തട്ടിപ്പാണ് നടന്നത്.
 
കേസിലെ ഒന്നാം പ്രതി ചേര്‍ത്തല സ്വദേശിനി വിദ്യ പയസ് ദിവസങ്ങള്‍ക്ക് മുമ്പ് ബംഗളൂരുവില്‍ നിന്ന് പോലീസ് പിടിയിലായിരുന്നു. മറ്റു രണ്ട് പേരെ കൂടി മുമ്പ് പോലീസ് വലയിലായിട്ടുണ്ട്. കേസിലെ മറ്റു രണ്ട് പേരെ കൂടി പിടികൂടാനുണ്ട്.
 
ഇപ്പോള്‍ പിടിയിലായ മുഹമ്മദിനെ ദുബായില്‍ നിന്ന് പഞ്ചാബിലെ ജലന്ധറില്‍ എത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്. മുഹമ്മദിനെ പിടികൂടാനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു കണ്ണൂര്‍ സബ് ജയിലില്‍ അടച്ചു.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍