തിരുവനന്തപുരം ജി വി രാജ സ്പോട്സ് സ്കൂളിൽ ഭക്ഷ്യവിഷബാധ; 37 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Webdunia
ചൊവ്വ, 19 ജൂണ്‍ 2018 (18:17 IST)
തിരുവനന്തപുരം ജി വി രാജ സ്പോർട്ട്സ് സ്കൂളിൽ ഭക്ഷ്യ വിഷബാധ. തിങ്കളാഴച രാത്രി ഹോസ്റ്റലിൽ നിന്നും ഭക്ഷണം കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇതേ തുടർന്ന് 37 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
 
ഭക്ഷനം കഴിച്ച ശേഷം കുട്ടികൾക്ക് അസ്വസ്ഥതയും ശാരീരിക ബുദ്ധിമുട്ടുകളും നേരിട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പല കുട്ടികളും അവശനിലയിലാണ് എന്നാണ് റിപ്പോർട്ടുകൾ. 
 
അതേസമയം സ്കൂൾ അധികൃതർ സംഭവം മറച്ചു വക്കാൻ ശ്രമിച്ചതായി ആരോപണം ഉയർന്നിട്ടുണ്ട്. 37 കുട്ടികൾ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിട്ടും സ്കൂൾ അധികൃതർ ബന്ധപ്പെട്ട അധികാരികളെ വിവരമറിയിക്കുന്നതിൽ വീഴ്ച വരുത്തി എന്ന് ആരോപണം ഉയർന്ന് കഴിഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

Next Article