കേന്ദ്ര ജല കമ്മീഷന്റെ പ്രളയ മുന്നറിയിപ്പ്: ഈ നദികളുടെ തീരത്തോടു ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കുക

രേണുക വേണു

വ്യാഴം, 27 ജൂണ്‍ 2024 (12:17 IST)
ശക്തമായ മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ നദികളുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം. ഓറഞ്ച്, യെല്ലോ അലര്‍ട്ടുകളാണ് കേന്ദ്ര ജല കമ്മീഷന്റെ പ്രളയ മുന്നറിയിപ്പ് സംവിധാനം വഴി സംസ്ഥാനത്തെ വിവിധ നദീതീരങ്ങളില്‍ പുറപ്പെടുവിച്ചിരിക്കുന്നത്. 
 
ഓറഞ്ച് അലര്‍ട്ട്: നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ സ്റ്റേഷനില്‍ (മണിമല നദി) കേന്ദ്ര ജല കമ്മീഷന്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. 
 
മഞ്ഞ അലര്‍ട്ട് : തിരുവനന്തപുരം ജില്ലയിലെ വെള്ളൈക്കടവ് സ്റ്റേഷന്‍ (കരമന നദി), പത്തനംതിട്ട ജില്ലയിലെ മടമണ്‍ സ്റ്റേഷന്‍ (പമ്പ നദി), തുംപമണ്‍ സ്റ്റേഷന്‍ (അച്ചന്‍കോവില്‍ നദി), കോട്ടയം ജില്ലയിലെ പുല്ലക്കയാര്‍ സ്റ്റേഷന്‍ (മണിമല നദി) , ഇടുക്കി ജില്ലയിലെ മണക്കാട് സ്റ്റേഷന്‍ (തൊടുപുഴ നദി), തൃശൂര്‍ ജില്ലയിലെ കൊണ്ടാഴി സ്റ്റേഷന്‍ (ഗായത്രി നദി) എന്നിവിടങ്ങളില്‍ കേന്ദ്ര ജല കമ്മീഷന്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു.
 
ആയതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍