ഉത്തരേന്ത്യയില്‍ മഴക്കെടുതി മൂലം മരിച്ച ആളുകളുടെ എണ്ണം 39 ആയി. ഏറ്റവും കൂടുതല്‍ നാശനഷ്ടം ഉണ്ടായ ഹിമാചല്‍ പ്രദേശില്‍ മാത്രം 20 പേര്‍ മരിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും എല്ലാവരും വീടുകളില്‍ തന്നെ തുടരണമെന്നും ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു.