മത്സ്യബന്ധനത്തിന് പോയ മൂന്ന് ബോട്ടുകൾ അപകടത്തിൽപ്പെട്ടു, 3 പേരെ കാണാതായി, ആറുപേർ കുടുങ്ങിക്കിടക്കുന്നു

Webdunia
തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2020 (07:43 IST)
മലപ്പുറം: പൊന്നാനിയിൽനിന്നും തനൂരിൽനിന്നും മത്സ്യബന്ധനത്തിന് പോയ മുന്ന് ബോട്ടുകൾ അപകടത്തിൽപ്പെട്ട് മൂന്നുപേരെ കാണാതായി. നാലു പേരുമായി പോയ നൂറുൽ ഹുദ ബോട്ട് പൊന്നാനി നായർതോട് ഭാഗത്തുവച്ചാണ് മറിഞ്ഞത്. പൊന്നാനി സ്വദേശീയായ കബീനെ കാണാതായി. മറ്റു മൂന്ന് പേർ നിന്തി കയറുകയായിരുന്നു. കബീറിനായി തിരച്ചിൽ തുടരുകയാണ്. 
 
താനൂരിൽനിന്നും പോയ ബോട്ടിലെ രണ്ടുപേരെയാണ് കാണാതായത്. ഈ ബോട്ടിൽ ഉണ്ടായിരുന്ന മറ്റു മൂന്നുപേരും നീന്തിക്കയറി. പൊന്നാനിയിൽനിന്നും ആറുപേരുമായി പോയ ബോട്ട് നടുക്കടലിൽ കുടുങ്ങിക്കിടക്കുകയാണ്. ഈ ബോട്ടിൽ വിള്ളലുണ്ടായി എന്നും കടൽ പ്രക്ഷുബ്ദമാണെന്നും മത്സ്യത്തൊഴിലാളി വ്യക്തമാക്കി. തൃശൂർ നാട്ടിക ഭാഗത്താണ് ബോട്ട് ഇപ്പോഴുള്ളത് എന്നാണ് വിവരം. 

അനുബന്ധ വാര്‍ത്തകള്‍

Next Article