സംസ്ഥാനത്ത് ശക്തമായ മഴ, കടലേറ്റ സാധ്യതയെന്ന് മുന്നറിയിപ്പ്

തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2020 (07:25 IST)
തിരുവനന്തപുരം: അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് മഴ ശക്തമായി. വരും ദിവസങ്ങളിലും കനത്ത മഴ തുടരും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലക:ളിലാണ് ഇന്ന് യെല്ലൊ അലെർട്ട്. 
 
പത്തനംതിട്ട, കോട്ടയം, അലപ്പുഴ, എറണകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നി ജില്ലകളിൽ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ. ഉരുൾപ്പൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾ എന്നിവടങ്ങളിൽ ജാഗ്രത പുലർത്തണം. ബുധനാഴ്ചവരെ ഉയർന്ന തിരമാലകൾക്കും കടലേറ്റത്തിനും സാധ്യതയുണ്ട് എന്ന് ദേശീയ സമുദ്രസ്ഥിതി പഠന കേന്ദ്രവും മുന്നറിയിപ്പ് നൽകി.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍