അർജന്റീനയുടെ വിജയാഹ്‌ളാദത്തിനിടെ പടക്കം പൊട്ടി, മലപ്പുറത്ത് രണ്ട് പേർക്ക് ഗുരുതരപരിക്ക്

Webdunia
ഞായര്‍, 11 ജൂലൈ 2021 (12:36 IST)
കോപ്പ അമേരിക്ക ഫുട്ബോ‌ളിൽ അർജന്റീന വിജയം ആഘോഷിക്കുന്നതിനിടെ മലപ്പുറം താനാളൂരിൽ പടക്കം പൊട്ടി രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ താനാളൂർ ചുങ്കത്ത് വെച്ച് നടന്ന ആഘോഷത്തിനിടെയായിരുന്നു അപകടം.
 
അപകടത്തിൽ താനാളൂര്‍ സോഷ്യോ എക്കണോമിക് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ (ടെസ്‌കോ ) ക്ലബ്ബ് ഭാരവാഹികളായ കണ്ണറയില്‍ ഇജാസ് (33) പുച്ചേങ്ങല്‍ സിറാജ് (31) എന്നിവരെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.സ്‌കൂട്ടറിലിരുന്ന് പടക്കം പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബൈക്കിന്റെ സീറ്റും കത്തി നശിച്ചു.
 
സ്കൂട്ടറിലിരുന്ന് പടക്കം പൊട്ടിക്കുന്നതിനിടെയായിരുന്നു അപകടം. അപകടത്തിൽ ബൈക്കിന്റെ സീറ്റ് കത്തി നശിച്ചു. സിറാജിന് കാലിന്റെ തുടയുടെ ഭാഗത്തും, ഇജാസിന്റെ ശരീരത്തിന്റെ പിറകു വശത്തുമാണ് പൊള്ളലേറ്റത്.

അനുബന്ധ വാര്‍ത്തകള്‍

Next Article