തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ നിറുത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ചു.തീപിടുത്തത്തില്‍ സ്റ്റേഷനില്‍ നിറുത്തിയിട്ടിരുന്ന ഗുവാഹത്തി എക്സ്പ്രസിന്റെ ഒരു ബോഗി പൂര്‍ണമായും കത്തി നശിച്ചു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് സംശയമുണ്ട്. ആളപകടം ഒന്നും ഉണ്ടായിട്ടില്ല. അട്ടിമറിശ്രമത്തിനുള്ള സാധ്യത പരിശോധിച്ചുവരികയാണ്.തീ പൂര്‍ണ്ണമായും അണച്ചു കഴിഞ്ഞു.തീ പടര്‍ന്നു തുടങ്ങിയപ്പോള്‍ മറ്റു ബോഗികള്‍ മാറ്റിയത് വന്‍ അപകടം ഒഴിവാക്കി.