പൂജപ്പുര സെൻട്രൽ ജയിലിൽ 59 പേർക്ക് കൊവിഡ്, തിരുവനന്തപുരത്ത് അഞ്ച് പോലീസുകാർക്കും രോഗം

Webdunia
ബുധന്‍, 12 ഓഗസ്റ്റ് 2020 (16:08 IST)
പൂജപ്പുര സെൻട്രൽ ജയിലിൽ 59 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആന്റിജൻ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. 99 പേരെയാണ് പരിശോധനയ്‌ക്ക് വിധേയമാക്കിയത്. 1200 തടവുകാരാണ് പൂജപ്പുര സെൻട്രൽ ജയിലിൽ ഉള്ളത്. 
59 പേർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ജയിലിലെ മുഴുവൻ തടവുകാർക്കും കൊവിഡ് പരിശോധന നടത്തും. തലസ്ഥാനത്ത് അഞ്ച് പോലീസുകാർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
 
അതേസമയം മുഴുവൻ കൊവിഡ് രോഗികലൂടെയും ടെലിഫോൺ റെക്കോർഡ് ശേഖരിക്കാനുള്ള പോലീസ് തീരുമാനം വിവാദത്തിലായി. സമ്പർക്കപട്ടിക തയ്യറാക്കാൻ വേണ്ടിയാണ് സിഡിആർ ശേഖരിക്കുന്നതെന്നാണ് പോലീസ് വിശദീകരണം.ഇന്ത്യൻ ടെലിഗ്രാഫ് ആക്ട് പ്രകാരം രാജ്യസുരക്ഷയെ ബാധിക്കുന്നതടക്കമുള്ള ഗുരുതര പ്രശ്‍നങ്ങളില്‍ മാത്രമേ ഫോൺ റെക്കോഡോ,വിശദാംശങ്ങളൊ ശേഖരിക്കാവു. രോഗിയായതിന്റെ പേരിൽ ഒരാളുടെ ടെലിഫോൺ രേകകൾ ശേഖരിക്കുന്നത് മൗലികാവകാശ ലംഘനമാണെന്നാണ് നിയമവിദഗ്‍ധര്‍ ചൂണ്ടിക്കാട്ടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article