ഒറ്റ ദിവസം കൊണ്ട് സ്വർണവിലയിൽ 1600 രൂപയുടെ ഇടിവ്, കാരണം കൊവിഡ് വാക്‌സിൻ?

ബുധന്‍, 12 ഓഗസ്റ്റ് 2020 (12:52 IST)
സ്വർണവിലയിൽ വൻ ഇടിവ്, ഗ്രാമിന് 200 രൂപ കുറഞ്ഞ് 4,900 രൂപയായി. ഇതോടെ പവന് ഒരു ദിവസം കൊണ്ട് 1,600 രൂപയുടെ കുറവുണ്ടായി. 39,200 ആണ് ഇപ്പോൾ ഒരു പവൻ സ്വർണത്തിന്റെ വില. കോവിഡ് കാലത്ത് സുരക്ഷിത നിക്ഷേപമായി കണ്ട് നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതോടെ സ്വര്‍ണ വില റെക്കോർഡിൽ എത്തിയിരുന്നു.
 
എന്നാൽ കൊവിഡിനെതിരെ റഷ്യ വാക്‌സിൻ കണ്ടുപിടിച്ചതാണ് സ്വർണവിലയിൽ പെട്ടെന്നുണ്ടായ ഇടിവിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.അമേരിക്കയിലെ സാമ്പത്തിക ഉത്തേജകപാക്കേജും ഡോളറിന്‍റെ മൂല്യത്തിലെ വര്‍ധനയും സ്വര്‍ണവില കുറയാൻ കാരണമായി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍