വധുവിന്റെ പേര്‍ മറന്നു പോയതിന് യുവാവ ജയിലിലായി !!!

Webdunia
ചൊവ്വ, 17 ഫെബ്രുവരി 2015 (17:35 IST)
വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയുടെ പേര് മറന്നുപോയാല്‍ എന്തുചെയ്യും ഒന്നും ചെയ്യാനില്ല, നാണം കെടുന്നതിനു മുമ്പ് ആരോടെങ്കിലും ചോദിച്ചു മറവി തീര്‍ക്കാനാകും നിങ്ങള്‍ പറയുക. എന്നാല്‍ ലണ്ടണില്‍ തന്റെ വധുവിന്റെ പേര് മറന്നുപോയതിന്ന് യുവാവ് ഇപ്പോള്‍ ജയിലില്‍ കിടന്ന് അഴിയെണ്ണുകയാണ്. സുബൈര്‍ ഖാണ്‍ എന്ന പാകിസ്ഥാന്‍ സ്വദേശിയാണ് പൊലീസ് പിടിച്ച് ജയിലിലിട്ടത്. കൂട്ടത്തില്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിച്ചിരുന്ന ഹങ്കേറിയക്കാരിയായ ബീറ്റ സിലാഗ്യ എന്ന മുപ്പത്തി മൂന്നുകാരിയും പൊലീസ് കസ്റ്റഡിയിലാണ്.
 
ബ്രിട്ടണില്‍ സ്ഥിരതാമസത്തിനായി സാഹചര്യമൊരുക്കുന്നതിനായി ബ്രിട്ടിഷ് പൌരത്വമുള്ള സിലാഗ്യയെ വിവാഹം കഴിക്കാന്‍ ശ്രമിച്ചതാണ് ഖാന് വിനയായത്. അതിന് കൂട്ടുനിന്നതിന് സില്യാഗയും അകത്തായി. വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനായി ഖാണ്‍ രജിസ്ട്രാറെ വിളിച്ചു. തന്നെപ്പറ്റിയുള്ള എല്ലാകാര്യങ്ങളും അയാളോട് പറഞ്ഞു. പക്ഷേ, വധുവിനെപ്പറ്റിയുള്ള കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ കാര്യങ്ങളെല്ലാം കീഴ്മേല്‍ മറിഞ്ഞു. വധുവിന്റെ പേര് ചോദിച്ചതോടെ ഉത്തരംമുട്ടി.
 
ഇതോടെ കാര്യങ്ങളുടെ കിടപ്പ് മനസിലായ രജിസ്ട്രാര്‍ തന്ത്രപൂര്‍വം പൊലീസിനെ വിളിച്ച് ഇരുവരേയും കുടുക്കുകയായിരുന്നു. ചോദ്യംചെയ്യലില്‍ യുവാവിന് ബ്രിട്ടനില്‍ തങ്ങുന്നതിനു വേണ്ടിയാണ് വിവാഹം നടത്തിയതെന്ന് ഇരുവരും സമ്മതിച്ചു. ഇരുവരെയും ഇരുപതുമാസത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.