മദ്യപാനം, അടിപിടി; മകന്റെ ദുരൂഹതയിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

Webdunia
ബുധന്‍, 1 മാര്‍ച്ച് 2017 (13:51 IST)
യുവാവിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കണ്ടെത്തിയ പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്‍റെ പിതാവിനെ അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പുഴ പൊറ്റശേരി പള്ളിപ്പടി മുത്താലു എന്ന 42 കാരനാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഇയാളുടെ പിതാവ് നാരായണനെയാണ് (66) പൊലീസ് അറസ്റ്റ് ചെയ്തത്.
 
കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ മുത്താലുവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവാവ് ശ്വാസം മുട്ടിയാണു മരിച്ചതെന്നതിനാല്‍ സംശയം തോന്നിയാണ് നാരായണനെ ചോദ്യം ചെയ്തതും പിന്നീട് അറസ്റ്റ് ചെയ്തതും.
 
സംഭവ ദിവസം മദ്യപിച്ചെത്തിയ മുത്താലു കുടുംബാംഗങ്ങളെ മര്‍ദ്ദിച്ചിരുന്നു എന്നും ഇതിനെ തുടര്‍ന്ന് നടന്ന ബലപ്രയോഗത്തില്‍ പരിക്കേറ്റാണ് മുത്താലു മരിച്ചതെന്നുമാണു പൊലീസ് കേസ്. മുത്താലുവിന്‍റെ മൃതദേഹത്തില്‍ കൈയിലും കഴുത്തിലും മര്‍ദ്ദനമേറ്റ പാടുകളുമുണ്ട്. 
Next Article