കുളിക്കാനിറങ്ങിയ മകളും പിതാവും ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു. ഒറ്റപ്പാലം ആര്‍.കെ.നഗര്‍ താനിക്കപ്പടി ഹംസയുടെ മകന്‍ അഷറഫ് (34), മകള്‍ ഷഹാന (6) എന്നിവരാണ് കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നു മണിയോടെ നദിയില്‍ മുങ്ങിമരിച്ചത്.
വീട്ടില്‍ നിന്ന് അര കിലോമീറ്റര്‍ മാത്രം അകലെയുള്ള കടവില്‍ മറ്റൊരുമകളായ ഫാസിനിയുമൊത്താണ് ഇവര്‍ കുളിക്കാന്‍ പോയത്. എന്നാല്‍ അഷറഫും ഷഹാനയും കയത്തില്‍ വീഴുകയായിരുന്നു. വീട്ടില്‍ ഓടിയെത്തിയ ഫാസിനയാണു വിവരം വീട്ടുകാരെ അറിയിച്ചത്.
ഓടിക്കൂടിയ നാട്ടുകാര്‍ അഷറഫിനെയും ഷഹാനയേയും രക്ഷപ്പെടുത്തി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.