ബംഗാള്‍ സ്വദേശിയായ വ്യാജ ഡോക്ടറെ കഴിഞ്ഞ ദിവസം കൊല്ലത്തിനടുത്തു നിന്ന് അറസ്റ്റ് ചെയ്തു. കൊല്ലം രാമന്‍കുളങ്ങരയ്ക്കടുത്ത് ലിപിക എന്ന പേരില്‍ ക്ലിനിക് നടത്തി വന്നിരുന്ന മജുംദാര്‍ എന്ന 40 കാരനാണു സിറ്റി പൊലീസ് കമ്മീഷണറുടെ സ്പെഷ്യല്‍ സ്ക്വാഡ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ പതിനാറു വര്‍ഷങ്ങളായി പൈല്‍സിനും മറ്റ് അസുഖങ്ങള്‍ക്കുമായി ചികിത്സ നടത്തിവരികയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. സിങ്ക് ഓക്സൈഡില്‍ മറ്റു ചില രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത് പൈല്‍സ് രോഗമുള്ളവരുടെ മലദ്വാരത്തിന്‍റെ ഇരു വശങ്ങളിലും കുത്തിവച്ചായിരുന്നു ഇയാള്‍ ചികിത്സ നടത്തിയിരുന്നത്. ഇത്തരം ചികിത്സകള്‍ മാരകമായ ക്യാന്‍സര്‍ രോഗങ്ങള്‍ക്ക് കാരണമാവുമെന്ന് ജില്ല അഡ്.മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും l ട്വിറ്ററിലും പിന്തുടരുക.