ഷൂട്ടിംഗിനിടെ പരുക്ക്; ഫഹദ് ആശുപത്രിയില്‍

Webdunia
ശനി, 9 ഓഗസ്റ്റ് 2014 (10:17 IST)
നടന്‍ ഫഹദ് ഫാസിലിന് ഷൂട്ടിംഗിനിടെ വീണുപരുക്കേറ്റു. കൊച്ചി കെഎസ്ആര്‍ടിസി ഗ്യാരേജില്‍ മണിരത്‌നം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു അപകടം. 
 
സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ കാല്‍വഴുതി വീണാണ് തലയ്ക്ക് പരുക്കേറ്റത്. ഫഹദിനെ കൊച്ചിയിലെ സ്വകാര്യആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തലയുടെ പിറകിലേറ്റ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. 
 
ഫഹദിനൊപ്പം പ്രതിശ്രുത വധുവും നടിയുമായ നസ്‌റിയയും ആസ്പത്രിയില്‍ എത്തിയിരുന്നു. അപകടത്തെ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവെച്ചു.