ഫഹദ് ഫാസിലിന് ഷൂട്ടിംഗിനിടെ വീണു പരുക്കേറ്റു

എ കെ ജെ അയ്യര്‍
ബുധന്‍, 3 മാര്‍ച്ച് 2021 (18:00 IST)
കൊച്ചി: മലയാള സിനിമാ നായക നടന്മാരില്‍ തനതു സ്ഥാനം ഉറപ്പിച്ച ഫഹദ് ഫാസിലിന് ഷൂട്ടിംഗിനിടെ വീണു പരുക്കേറ്റു. മലയന്‍കുഞ്ഞ് എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് പരുക്കേറ്റത്. ഷൂട്ടിംഗിനായി നിര്‍മ്മിച്ച വീടിന്റെ മുകളില്‍ നിന്ന് വീണ ഫഹദിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വീഴ്ചയുടെ ചെറിയ വേദനകള്‍ ഒഴിച്ച് മറ്റു കുഴപ്പങ്ങള്‍ ഒന്നും ഇല്ലെന്നാണ് സിനിമയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചത്.
 
മലയന്‍കുഞ്ഞ് എന്ന സിനിമയില്‍ വീട് മണ്ണിനടിയിലേക്ക് ഒളിച്ചു പോകുന്ന ഒരു രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ഫഹദിന് വീണു പരുക്ക് പറ്റിയത്. കൊച്ചി ഏലൂരിനടുത്തുള്ള ഒരു ഓഡിറ്റോറിയത്തില്‍ സെറ്റിട്ടാണ് സിനിമയുടെ രംഗങ്ങള്‍ ചിത്രീകരിക്കുന്നത്. താരത്തിന്റെ പരുക്ക് ഗുരുതരമല്ലെങ്കിലും സംഭവത്തെ തുടര്‍ന്ന് ഷൂട്ടിംഗിനു ചെറിയ ബ്രെയ്ക്ക് നല്‍കിയിരിക്കുകയാണ്.
 
സംവിധായകനും ഫഹദിന്റെ പിതാവുമായ ഫാസിലിന്റെ നിര്‍മ്മാണത്തില്‍ ഫഹദിനെ നായകനാക്കി സജിമോനാണ് ചിത്രമൊരുക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ മഹേഷ് നാരായണനാണ് തയ്യാറാക്കിയത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article