ഫേസ് ബുക്ക് പ്രണയം: വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

Webdunia
ചൊവ്വ, 8 സെപ്‌റ്റംബര്‍ 2015 (18:56 IST)
ഫേസ് ബുക്കിലൂടെയുള്ള പ്രണയം തകര്‍ന്നതിനെ തുടര്‍ന്ന് ബി.ടെക് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. പള്ളുരുത്തി ചുള്ളിക്കല്‍ അക്കര വീട്ടില്‍ റോയ് ജോസഫിന്‍റെ മകന്‍ ജിന്‍റോ എന്ന 20 കാരനാണു കായലില്‍ ചാടി ആത്മഹത്യ ചെയ്തത്.
 
തൃശൂര്‍ സ്വദേശിനിയുമായുള്ള ഫേസ് ബുക്ക് പ്രണയം തകര്‍ന്നതാണു ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. ടോക് എച്ച് എന്ന സ്ഥാപനത്തിലായിരുന്നു റോയ് ബി.ടെക്കിനു പഠിച്ചിരുന്നത്.