മുഖ്യമന്ത്രിക്കെതിരെ ഫേസ് ബുക്ക് പോസ്റ്റിട്ടതില്‍ അപകീര്‍ത്തികരമായി കമന്റ് ഇട്ടയാള്‍ അറസ്റ്റില്‍

എ കെ ജെ അയ്യർ
തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2024 (13:18 IST)
പത്തനംതിട്ട: സംസ്ഥാന മുഖ്യമന്ത്രിക്കെതിരെ വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വന്ന ഫേസ് ബുക്ക് പോസ്റ്റിൽ അപകീർത്തികമായി കമൻറിട്ടയാളെ പോലീസ് അറസ്റ്റ് ചെയ്തു. മല്ലപ്പള്ളി കുന്നന്താനം പുളിന്താനം പാലക്കത്തകിടി നിർമ്മാല്യം വീട്ടിൽ ബിനു കുമാർ എന്ന 52 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
 
അറസ്റ്റിലായബിനുകുമാറിനെ അടൂർ കോടതിയിലാണ് ഹാജരാക്കിയത്. കണ്ണുർ സൈബർ ഡിവിഷൻ സൈബർ പട്രോളിംഗ് സംഘമാണ് മോശം കമൻ്റ് കണ്ടെത്തി ബിനുകുമാറിനെതിരെ പോലീസിന് റിപ്പോർട്ട് നൽകിയത്.
 
ഇതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം കീഴ് വായ്പൂർ പോലീസ് എസ്.എച്ച് ഒ വിപിൻ ഗോപിനാഥനാണ് കേസെടുത്തത്. ഒഡീസയിലെ ബാലസോറിൽ ടയർ വ്യാപാരം നടത്തുന്ന ബിനുകുമാർ ഓണത്തിനു നാട്ടിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.

അനുബന്ധ വാര്‍ത്തകള്‍

Next Article