മാനഭംഗം: ജവാന്‍ അറസ്റ്റില്‍

ചൊവ്വ, 5 മെയ് 2015 (16:38 IST)
അര്‍ദ്ധരാത്രി വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ മാനഭംഗപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് ജവാനെ അറസ്റ്റ് ചെയ്തു.  കേന്ദ്ര വ്യവസായ സംരക്ഷണ സേനാ ഉദ്യോഗസ്ഥനും കരകുളത്ത് താമസിക്കുന്നതുമായ  ഗോള്‍ഡന്‍ കുമാര്‍ എന്ന 38 കാരനാണു പൊലീസ് പിടിയിലായത്. 
 
ഗോള്‍ഡന്‍ കുമാര്‍ എന്ന ഉത്തരേന്ത്യക്കാരനായ ജവാന്‍റെ വീട്ടില്‍ വാടകയ്ക്കു താമസിക്കുകയായിരുന്ന യുവതിയെ അര്‍ദ്ധ രാത്രിയില്‍ വീട്ടിനകത്തേക്ക് അതിക്രമിച്ചുകയറി കത്തി കാണിച്ചു ഭീഷണിപ്പെടുത്തി കയറുകൊണ്ട് കെട്ടിയിട്ട് പീഡിപ്പിക്കുകയാണുണ്ടായത് എന്ന് പൊലീസ് അറിയിച്ചു. വെളുപ്പിനു രക്ഷപ്പെട്ട യുവതി ബന്ധുക്കളെ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.
 
പരാതിയുടെ അടിസ്ഥാനത്തില്‍ നെടുമങ്ങാട് സി.ഐ സ്റ്റുവര്‍ട്ട് കീലര്‍, എസ്.ഐ അജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

വെബ്ദുനിയ വായിക്കുക