പെരുമ്പാവൂര്‍ നഗരമധ്യത്തില്‍ ട്രാന്‍സ്‌ജെന്‍ഡേര്‍സിന്റെ കൂട്ടയടി; ഗതാഗതം മുടങ്ങി

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 18 ഓഗസ്റ്റ് 2024 (17:31 IST)
Ernakulam
പെരുമ്പാവൂര്‍ നഗരമധ്യത്തില്‍ ട്രാന്‍സ്‌ജെന്‍ഡേര്‍സിന്റെ കൂട്ടയടി. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. പെരുമ്പാവൂര്‍ കാളച്ചന്തയിലാണ്  സംഘര്‍ഷം ഉണ്ടായത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോഴാണ് പുറത്തുവന്നത്. കമ്പി വടികളും മരക്കമ്പുകളും കരിങ്കല്ലും ഉപയോഗിച്ചായിരുന്നു ആക്രമണം. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനൊടുവിലാണ് കൂട്ടയടിയുണ്ടായത്. സംഭവത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. 
 
സംഘര്‍ഷത്തെ തുടര്‍ന്ന് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. സമാനമായ തര്‍ക്കങ്ങള്‍ പ്രദേശത്ത് സ്ഥിരമാണെന്നും പോലീസ് നടപടി എടുക്കുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article