പാലക്കാട് പലിശക്കാരുടെ ക്രൂരമര്‍ദനത്തില്‍ പരിക്കേറ്റ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 18 ഓഗസ്റ്റ് 2024 (16:48 IST)
പാലക്കാട് പലിശക്കാരുടെ ക്രൂരമര്‍ദനത്തില്‍ പരിക്കേറ്റ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു. കുഴല്‍മന്ദത്താണ് സംഭവം. കുഴല്‍മന്ദം നടുത്തറ വീട്ടില്‍ കെ മനോജ് ആണ് മരിച്ചത്. 39 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
 
സാമ്പത്തിക ഇടപാടുകാരാണ് മനോജിനെ ആക്രമിച്ചതെന്ന് ബന്ധുക്കള്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. മര്‍ദിച്ചവരുടെ പേര് വിവരങ്ങള്‍ വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്ന് പുതുനഗരം കുഴല്‍മന്ദം പോലീസ് അറിയിച്ചു. ഈ മാസം ഒന്‍പതിനായിരുന്നു മനോജിന് മര്‍ദ്ദനം ഏറ്റത്.

അനുബന്ധ വാര്‍ത്തകള്‍

Next Article