കുസാറ്റ് ദുരന്തം: മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം നല്‍കും

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 10 ജനുവരി 2024 (18:30 IST)
കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ക്യാംപസില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 25ന് ടെക് ഫെസ്റ്റിനിടെ ഉണ്ടായ അപകടത്തില്‍ മരണമടഞ്ഞ നാല് പേരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയല്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു. നവംബര്‍ 25നാണ് അപകടം ഉണ്ടായത്.
 
ഗാനമേളയ്ക്കിടെ മഴപെയ്തപ്പോള്‍ തിക്കിലും തിരക്കിലും പെട്ട് നാലുപേര്‍ മരിക്കുകയായിരുന്നു. 50തോളം പേര്‍ക്ക് പരിക്കേറ്റു. ടെക് ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഗാനമേളക്കിടെയാണ് അപകടം ഉണ്ടായത്. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് മരിച്ചത്. രണ്ടായിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന സ്ഥാപനമാണ് കുസാറ്റിലെ എഞ്ചിനിയറിങ് കോളേജ്.

അനുബന്ധ വാര്‍ത്തകള്‍

Next Article