ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീയണഞ്ഞെങ്കിലും പുക ഉയരുന്നു; രംഗത്തുള്ളത് 30 ഫയര്‍ യൂണിറ്റുകള്‍

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 6 മാര്‍ച്ച് 2023 (21:42 IST)
ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീയണഞ്ഞെങ്കിലും പുക ഉയരുന്നു. പുക ശമിപ്പിക്കുന്നതിന് ഫയര്‍ ആന്റ് റെസ്‌ക്യൂവിന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ തുടരുകയാണ്. 30 ഫയര്‍ യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ഒരു യൂണിറ്റില്‍ 40,000 ലിറ്റര്‍ വെള്ളമാണ് ഉപയോഗിക്കുന്നത്. 120 അഗ്നിസുരക്ഷാ സേനാംഗങ്ങളാണ് പുക ശമിപ്പിക്കാനായി രംഗത്തുളളത്. കൂടാതെ കൊച്ചി കോര്‍പ്പറേഷന്‍ ജീവനക്കാരുമുണ്ട്. നേവിയുടെ രണ്ട് ഹെലികോപ്ടറില്‍ മുകളില്‍ നിന്ന് വെള്ളം പമ്ബ് ചെയ്യുന്നുണ്ട്. സിയാലില്‍ നിന്നുള്‍പ്പടെ യന്ത്രസാമഗ്രികള്‍ ബ്രഹ്മപുരത്തെത്തിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article