നഗരത്തില്‍ രാവിലെ നടക്കാനിറങ്ങുന്ന സ്ത്രീകള്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കാതിരിക്കുന്നതാണ് നല്ലതെന്ന സിറ്റി പൊലീസ് കമ്മീഷണറുടെ പ്രസ്താവന വിവാദത്തില്‍

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 20 ജനുവരി 2023 (11:47 IST)
നഗരത്തില്‍ രാവിലെ നടക്കാനിറങ്ങുന്ന സ്ത്രീകള്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കാതിരിക്കുന്നതാണ് നല്ലതെന്ന സിറ്റി പൊലീസ് കമ്മീഷണറുടെ പ്രസ്താവന വിവാദത്തില്‍. പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഭവങ്ങള്‍ കൊച്ചിയില്‍ വര്‍ധിച്ചുവരുകയാണ്. ഈ സാഹചര്യത്തില്‍ അവര്‍ക്ക് സംരക്ഷണം നല്‍കുന്നതിന് പകരം സ്ത്രീകള്‍ പ്രഭാത നടത്തം ഒഴിവാക്കുന്നതാണ് നല്ലതെന്ന നിര്‍ദേശം കമ്മീഷണര്‍ തന്നെ മുന്നോട്ട് വയ്ക്കുന്നത് ശരിയല്ലെന്നാണ് വിമര്‍ശനം.
 
വ്യാഴാഴ്ച രാവിലെയും നടക്കാനിറങ്ങിയ 75 കാരിയുടെ സ്വര്‍ണ്ണമാല ബൈക്കിലെത്തിയ ഒരു യുവാവ് പൊട്ടിച്ചിരുന്നു. മുളക് സ്പ്രേ അടിച്ചതിന് ശേഷമാണ് മാല മോഷണം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍