ഗ്യാസ് ഏജന്‍സിക്കെതിരായ അതിക്രമം: പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ കേസെടുത്തു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 28 ഒക്‌ടോബര്‍ 2022 (10:26 IST)
എറണാകുളം വൈപ്പിന്‍ കുഴിപ്പള്ളിയില്‍ ഗ്യാസ് ഏജന്‍സി നടത്തുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉമാ സുധീറിനെതിരെ തൊഴിലാളി സംഘടന നടത്തിയ അതിക്രമങ്ങളും ജാതീയമായി അധിക്ഷേപവും അസഭ്യം പറഞ്ഞതും സംബന്ധിച്ച മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ സ്വമേധയാ കേസ്സെടുത്തു. വിശദമായ അന്വേഷണം നടത്തി അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എറണാകുളം ജില്ലാ പോലീസ് മേധാവിക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍