ഇന്‍ഡിഗോയില്‍ ഞാന്‍ ഇനി യാത്ര ചെയ്യില്ല, വൃത്തികെട്ട കമ്പനി; വിമര്‍ശിച്ച് ജയരാജന്‍

Webdunia
തിങ്കള്‍, 18 ജൂലൈ 2022 (12:24 IST)
ഇന്‍ഡിഗോ കമ്പനി തനിക്ക് വിലക്ക് ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത ശരിയാണെങ്കില്‍ താനിനി ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചപ്പോള്‍ പ്രതിഷേധക്കാരെ ജയരാജന്‍ തള്ളി വീഴ്ത്തിയിരുന്നു. ഇതേ തുടര്‍ന്ന് ജയരാജനെതിരെ മൂന്ന് ആഴ്ചത്തെ യാത്രാവിലക്ക് ഇന്‍ഡിഗോ ഏര്‍പ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ രണ്ട് ആഴ്ചത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. 
 
'മൂന്ന് ആഴ്ചയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയാണെങ്കില്‍ ഞാനിനി ഇന്‍ഡിഗോയില്‍ യാത്ര ചെയ്യില്ല. ഇതൊരു വൃത്തികെട്ട കമ്പനിയായി ഞാന്‍ മനസ്സിലാക്കുന്നു. ഇത്ര നിലവാരമില്ലാത്ത കമ്പനിയാണെന്ന് ഞാന്‍ മനസ്സിലാക്കിയില്ല. എനിക്ക് തോന്നുന്നു കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ഫ്‌ളൈറ്റില്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്തത് ഞാനും ഭാര്യയുമായിരിക്കും. ഇനി ഞാന്‍ ഈ കമ്പനിയില്‍ യാത്ര ചെയ്യില്ല,' ഇ.പി.ജയരാജന്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article