ശ്രീരാമന്‍ ഉത്തമപുരുഷന്റെ പ്രതീകമാണ്. ഈ കാലഘട്ടത്തിലെ ജനങ്ങളില്‍ പ്രേരകശക്തിയായി അനുവര്‍ത്തിക്കുന്നതു കൊണ്ട് രാമായണത്തിന്റെ പ്രസക്തി വര്‍ധിക്കുന്നു. പഞ്ഞമാസ കാലം എന്ന് കരുതിപ്പോന്നിരുന്ന കര്‍ക്കിടക മാസം എല്ലാ വീടുകളിലും ഭക്തിയോടെ രാമായണ മാസമായി ആചരിക്കപ്പെടാന്‍ പി. പരമേശ്വരന്‍ നടത്തിയ ഇടപെടല്‍ വിസ്മരിക്കാന്‍ സാധിക്കില്ല. രാമായണം എന്നാല്‍ രാമന്റെ യാത്ര എന്നതാണ്. ധര്‍മത്തില്‍ ഉറച്ചുനിന്ന് കടമകള്‍ ഓര്‍മിപ്പിച്ച്, ക്ഷമയുടെയും സഹനത്തിന്റെയും സന്ദേശം പകരുന്നതാണ് ശ്രീരാമചന്ദ്രന്റെ ജീവിതം. നമ്മുടെ വിദ്യാഭ്യാസ സമുദായത്തില്‍ ധാര്‍മിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കുന്നില്ല. ഇന്ത്യയുടെ ഹൃദയം എന്നത് ത്യാഗവും സേവനവുമാണെന്ന് സ്വാമി വിവേകാനന്ദന്‍ നമ്മെ ഓര്‍മിപ്പിച്ചിട്ടുണ്ടെന്നും ഇതാണ് രാമായണം നമ്മെ പഠിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.