14 സെക്കന്റ് നോട്ടം; ഋഷിരാജ് സിംഗിന്റെ പ്രസ്താവനയ്‌ക്കെതിരെ മന്ത്രി ഇപി ജയരാജന്‍

Webdunia
തിങ്കള്‍, 15 ഓഗസ്റ്റ് 2016 (12:25 IST)
പെണ്‍കുട്ടികളെ 14 സെക്കന്‍ഡ് തുറിച്ച് നോക്കി നിന്നതായി പരാതിപ്പെട്ടാല്‍ പൊലീസിന് കേസെടുത്ത് ജയിലിലടയ്ക്കാമെന്ന ഋഷിരാജ് സിംഗിന്റെ പ്രസ്താവനയ്‌ക്കെതിരെ മന്ത്രി ഇപി ജയരാജന്‍. എക്‌സൈസ് കമ്മിഷണറുടെ പരാമര്‍ശം അരോചകമാണ്. ഇക്കാര്യം എക്‌സൈസ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ജയരാജന്‍ പറഞ്ഞു. 
 
അതിക്രമം നേരിട്ടാല്‍ പെണ്‍കുട്ടികള്‍ പരാതിയുമായി മുന്നോട്ടു വരണമെന്നും ഈ നിയമത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നും സിംഗ് ആവശ്യപ്പെട്ടിരുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി വിദ്യാര്‍ത്ഥികള്‍ സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച സാസ്‌കാരിക കൂട്ടായ്മ എറണാകുളം ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുമ്പോളായിരുന്നു സിംഗ് പെണ്‍കുട്ടികള്‍ക്ക് ഇത്തരം നിര്‍ദ്ദേശം നല്‍കിയത്. 
 
 
 
 
Next Article