ആനയുടെ കുത്തേറ്റ് രണ്ടാം പാപ്പാന് മരിച്ചു. മുല്ലയ്ക്കല് ക്ഷേത്രത്തിലെ ആന ബാലകൃഷ്ണന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഏറ്റുമാന്നൂര്‍ കാണക്കാരി സ്വദേശി രണ്ടാം പാപ്പാന് കദളിബാബു (43) എന്നറിയപ്പെടുന്ന ബാബുവാണു മരിച്ചത്.
ബാലകൃഷ്ണന് എന്ന ആനയുടെ ആക്രമണത്തില്‍ മരിച്ച മൂന്നാമത്തെ ആളാണു ബാബു എന്ന ഹതഭാഗ്യന്. ഒക്ടോബര്‍ മുപ്പത്തൊന്നിനു തുറവൂര്‍ മഹാദേവര്‍ ക്ഷേത്ര ഉത്സവത്തിനു ശേഷം വളമംഗലത്ത് കൊണ്ടുവന്ന ശേഷം അഴിച്ചുമാറ്റാന്‍ ശ്രമിക്കവേയാണ് ബാബുവിനു കുത്തേറ്റത്.
കുത്തേറ്റു വാരിയെല്ലു തകര്‍ന്ന ബാബുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ ബാബു മരിച്ചു. സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ ആനകളുടെ ആക്രമണത്തില്‍ 12 പേര് മരിച്ചതായാണു റിപ്പോര്‍ട്ട്.